Thursday, 9 February 2017


മൊബൈല്‍ ദുരന്തം



                     

സമൂഹത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി  മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണ്‍. മൊബൈലില്ലാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും  സാധിക്കാത്തവിധം അതിന്റെ സ്വാധീനം ജനമനസ്സില്‍ ഇടം പിടിച്ചിരിക്കുന്നു. വാര്‍താവിനിമയത്തിനും ആശയം പങ്കിടാനും അറിവുകള്‍ നിമിഷനേരം കൊണ്ട് നേടിയെടുക്കാനും മൊബൈല്‍ വഴിയും അതിലൂടെ ലഭ്യമാക്കു ഇന്റര്‍നെറ്റ് വഴിയും സാധ്യമാവുന്നുണ്ട്.
   മൊബൈലിലൂടെ ഒരുപാട് ഉപകരമുണ്ടെന്നിരിക്കെ അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് നാം ബോധവാന്മരാകേണ്ടതുണ്ട്: പ്രത്യേകിച്ചും സെല്‍ഫോണ്‍ ജീവിതത്തിന്റെ മുഖ്യഭാഗമായി മാറിയ ഇന്നിന്റെ സാങ്കേതിക യുഗത്തില്‍.ഒരു കണക്കനുസരിച്ച് 96% ആള്‍ക്കാരും  ഉണര്‍ന്നുകഴിഞ്ഞ് ഒരു മണിക്കുറിനകം  മൊബൈല്‍ തുറന്ന് ് നോക്കുന്നവരാണ് എന്നാല്‍ 61 % പേരും ഉണര്‍ന്നാലുടന്‍  അഞ്ചുമിനിറ്റനകം മൊബൈലില്‍ കണ്ണ് നടുന്നു.  ഡെയ്‌ലോയ്റ്റ് കണക്കനുസരിച്ച് 74% പേരും ഉറങ്ങുന്നതിന്‍ 15 മിനിറ്റ് മുമ്പ് മൊബൈല്‍ ഉപയോഗിക്കുന്നവരാണ്
ഉറങ്ങുന്നതിന് മുമ്പ് പുതപ്പ് മൂടിയുള്ള മൊബൈല്‍ ഉപയോഗം സ്മാര്‍ട്ട  ഫോണ്‍ അന്ധത പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരമാവുമെന്ന  പഠനം തെളിയിക്കുന്നു.
മൊബൈല്‍ ഉപഭോക്താക്കളില്‍  കൂടുതലും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ്. വാട്ട്‌സപ്പിലും ഫെയ്‌സ്ബുക്കിലും കണ്ണും നട്ട'ിരുന്നാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കേള്‍ക്കാനോ കാണനോ പറ്റുന്നില്ല  സാമൂഹ്യ മാധ്യമങ്ങളുടെ രംഗപ്രവേശനത്തോടെ  സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണുണ്ടായത്.
കുടുംബാംഗങ്ങളുമായി സമ്പര്‍ക്കങ്ങളില്ല. വീടുകാരുമായുള്ള സംസാരം കുറയുന്നു. തുടങ്ങി അനേകായിരം  സാമൂഹിക സംഘര്‍ഷങ്ങള്‍ മൊബൈലിന്റെ അനിയന്ത്രിത ഉപയോഗം മൂലം ഉണ്ടാവുന്നുണ്ട്. മണിക്കൂറുകളോളമുള്ള മൊബൈല്‍ ഉപയോഗം കഴുത്ത് വേദനയ്ക്കും ശരീര തളര്‍ച്ചയ്ക്കും ഓര്‍മ്മക്കുറവിനും കാരണമായേക്കും.   വിക്കിപീഡിയയില്‍   അടിമപ്പെട്ട ഒരു 24 കാരന്‍ സമാന പ്രശ്‌നങ്ങള്‍ നേരിടേണ്ടിവതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മൊബൈല്‍  അടിമപ്പെടലിന് കാരണമെന്ത്  എന്ന്  ചോദിച്ചാല്‍ ഉത്തരം പലതാണ്. സര്‍വ്വ സൗകര്യങ്ങളും ഒത്തിണങ്ങിയ  ഒരു പ്ലാറ്റ് ഫോമായി മൊബൈല്‍ മാറി എതാണ് പൊതുവായ ഉത്തരം . എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചില താത്പര്യങ്ങളില്‍ ജനം ആക്യഷ്ടരാക്കുന്നു എന്നത് മറ്റൊരു മറുപടി. ഉദാഹരണത്തിന് ഫെയ്‌സ്ബുക്കില്‍ ഒരു ചിത്രം അപ്‌ലോട് ചെയ്താല്‍ അതിന് ലഭിക്കു ലൈക്കിന്റെ എണ്ണം അറിയാനുള്ള ജിജ്ഞാസ  നിരന്തരം  മൊബൈലുമായി ഇടപെടാന്‍ അവനെ പ്രേരിപ്പിക്കുന്നു.നമ്മുടെ പ്രിയപ്പെട്ടവരുടെ സന്ദേശത്തിന് വേണ്ടിയുള്ള ഒടുങ്ങാത്ത കാത്തിരിപ്പാണ് മറ്റൊരു കാരണം അതിന് പുറമെ ലൈവ് ചാനലുകളും സിനിമകളും എളുപ്പം ലഭ്യമാവുതന്നും മൊബൈല്‍ അടിമത്വത്തിന് കൂടുതല്‍ കാരണമാവുന്നു ജിയോയുടെ കാലത്ത്പ്രത്യേകിച്ചും.
വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.  ബ്ലൂത്തൂത്ത് വഴി കാറില്‍ ഫോണില്‍ സംസാരിക്കാനുള്ള സൗകര്യം പക്ഷെ അപകടത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊന്നാണ് നടയാത്രികരും വാഹനങ്ങളും തമ്മിലുള്ള കൂട്ടിമുട്ടല്‍. അമേരിക്കയില്‍ കാലിഫോര്‍ണിയ സെല്‍ഫോ ലോ എന്നൊരു നിയമം തന്നെ ഇതോടനുബന്ധിച്ച് പ്രാബല്യത്തില്‍ വിരുന്നു (മനുഷ്യന്‍ മൊബൈലിന് അടിമപ്പെട്ട യന്ത്രവല്‍കരിക്കപ്പട്ടു എന്നാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത് )
മൊബൈലിന്റെ അമിതോപയോഗം മനുഷ്യനെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നതോടപ്പം ട്യൂമര്‍ പോലോത്ത മാരക രോഗങ്ങള്‍ക്ക് വരെ അത് കാരണമാകറുണ്ട് ഉറക്കമിളച്ചുള്ള ഫോണ്‍ ഉപയോഗം കണ്ണ് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും കേള്‍വിക്കുറവിനും മാനസിക അസ്വസ്ഥതയ്ക്കും കാരണമാകാറുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്
സാങ്കേതിക തലങ്ങളില്‍ അത്യുന്നത പടവുകള്‍ കയറുമ്പോള്‍ മനുഷ്യന്‍ തന്നെ യാന്ത്രികമാവു സാഹസമാണ് മുന്നിലുള്ളത്. മനസ്സ് മരവിക്കുകയും മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെടുകയും സാമുഹിക ബാധ്യതകള്‍ മറക്കുകയും ചെയുന്നതിന്‍ മറ്റൊരു കാരണം അന്വേഷിക്കേണ്ടതില്ല. മൊബൈലിന്റെ അമിതോപയോഗത്തില്‍ നിന്ന് സ്വയം നിയന്ത്രിതരാവുകയും നമ്മുടെ മക്കളെ നിയന്ത്രിക്കുകയും ചെയ്തില്ലെങ്കില്‍ വലിയ വില കൊടുകേണ്ടിവരും എതില്‍ സംശയമില്ല.  



ജാവിദ് മുഖ്താര്‍ അര്‍ളടുകം

AL FASWAHA BLOGSPOT.COMMUHIMMATH DA’AWA COLLEGE