Thursday, 3 March 2016

അക്കാദമിക രംഗത്തെ സംവാദങ്ങള്‍ ക്രിയാത്മകമാകണം: അല്‍ ഫസ്വാഹ

പുത്തിഗെ: രാജ്യത്തിന്റെ പ്രബുദ്ധതയെയും സംസ്‌കാരിക പൈതൃകത്തെയും ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച യൂണിവേഴ്‌സിറ്റികളില്‍ ഫാസിസം കടന്നു കയറുന്നത് അപകടകരമാണെന്ന് മുഹിമ്മാത്ത് ദഅ് വ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹത്തു ത്വലബ (എഫ് ടി എസ് എ) സംഘടിപ്പിച്ച ജെ എന്‍ യു ഐക്യദാര്‍ഢ്യ റാലി ഉണര്‍ത്തി.

സംഗമത്തില്‍ അബ്ദുല്‍ ശഹീദ് ഹിമമി അല്‍ ഹാദി ചെണ്ടത്തൊടി വിഷയാവതരണം നടത്തി. ബഹുസ്വരതകളെക്കുറിച്ചുള്ള ആശങ്കകളും അസഹിഷ്ണുതകളും കലാലയങ്ങളിലേക്ക് പ്രവേശിച്ചാല്‍ രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാവും. തീവ്രവാദത്തെ തള്ളിപ്പറഞ്ഞ മതത്തിന്റെ പേരില്‍ ഭീകര മുദ്ര ചാര്‍ത്താനുള്ള കുത്സിത നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സന്നദ്ധരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലി സിറാജ് കാമണാല്‍ സ്വാഗതവും യാസീന്‍ സാംപ്യ നന്ദിയും പറഞ്ഞു.